Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടപാടുകാരുടെ പുതിയ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന കെവൈസി ഫോം പൂരിപ്പിച്ച് നൽകിയില്ലെങ്കിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടാം. യാതോരു മുന്നറിയിപ്പുമില്ലാതെ തന്നെ അക്കൗണ്ടുകൾ എസ്ബിഐ ബ്ലോക്കു ചെയ്യുന്നുണ്ട്. 2020 ജാനുവരി 1 നു മുമ്പായാണ് പുതിയ കെവൈസി ഫോം ബാങ്കുകളിൽ സമർപ്പിക്കേണ്ടത്.നിയമപരമായി ബാങ്കിൽ നിന്ന് അറിയിപ്പ് നൽകി നിശ്ചിത സമയപരിധിക്കുള്ളിൽ കൈവൈസി ഹാജരാക്കിയില്ലെങ്കിൽ ആണ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ ബാങ്കിന് അധികാരമുള്ളത്. എന്നാൽ വർഷങ്ങളായി എസ്ബിഐയിൽ ബാങ്ക് അക്കൗണ്ടുള്ള സ്ഥിരം ഇടപാടുകാരുടെ സാലറി അക്കൗണ്ടുകൾ പോലും പുതിയ കെവൈസി അപ്ഡേഷൻ സംബന്ധിച്ച യാതൊരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ചെയ്യുന്നുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി ബ്രാഞ്ചിലാണ് സമാനമായ സംഭവം ഉണ്ടായത്. 

ഓൺലൈനായും നേരിട്ടും ജനുവരി 1ന് മുമ്പ് പുതിയ കെവൈസി ഫോം ബാങ്കിനു സമര്‍പ്പിക്കണം. ഹൈ എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്നവ‍ര്‍ രണ്ടു വ‍ര്‍ഷത്തിൽ ഒരിക്കലും, മീഡിയം കാറ്റഗറിയിൽ ഉൾപ്പെടുന്നവ‍ര്‍ 8 വര്‍ഷത്തിൽ ഒരിക്കലും ലോ റിസ്ക്ക് വിഭാഗത്തിൽപ്പെട്ടവ‍ര്‍ 10 വ‍ര്‍ഷത്തിൽ ഒരിക്കലുമാണ് കെവൈസി ഫോം പൂരിപ്പിച്ച് നൽകേണ്ടത്

Readers Comment

Add a Comment