Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി തിരുവനന്തപുരത്ത് അത്യാധുനിക സര്‍വീസ് സെന്റര്‍ ആരംഭിച്ചു. 'വര്‍ക്ക് ഷോപ്പ് ഫസ്റ്റ്' തന്ത്രത്തിന്റെ ഭാഗമായാണ് ഔഡി ഇന്ത്യയിലെ തങ്ങളുടെ നാലാമത് സര്‍വീസ് സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങിയത്. 16000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 13 കവേഡ് ബേകള്‍ അടക്കം സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ബോഡി ഷോപ്പ് സൗകര്യങ്ങളോടെയാണ് അതിവിശാലമായ സര്‍വീസ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. കേരളമടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളോടുള്ള പ്രതിബദ്ധതയാണ് ആവര്‍ത്തിച്ചുറപ്പിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

'രാജ്യത്തെ ആഡംബര കാര്‍ വ്യവസായത്തെ സംബന്ധിച്ച് കേരളം പോലുള്ള വിപണികള്‍ സുപ്രധാനമാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ അഭിപ്രായപ്പെട്ടു. ആഡംബര വിപണിയോട് ഇവിടെയുള്ളവര്‍ക്ക് വല്ലാത്തൊരു അഭിനിവേശമുണ്ട്. പുതിയ സര്‍വീസ് സെന്റര്‍ നൂതനമായ ആഡംബര അനുഭവം സമ്മാനിക്കും,' അദ്ദേഹം പറഞ്ഞു. ആദ്യം വര്‍ക്ക്‌ഷോപ്പ് എന്ന തന്ത്രത്തിന്റെ ഭാഗമായാണ് റ്റിയര്‍ 2, റ്റിയര്‍ 3 നഗരങ്ങളിലേക്ക് ഔഡി ഇന്ത്യ പ്രവേശിക്കുന്നത്. സര്‍വീസ് ഫസ്റ്റ് വാഗ്ദാനത്തിന്റെ ചുവടുപിടിച്ചുള്ള നീക്കമാണിത്. ആദ്യം വര്‍ക്ക്‌ഷോപ്പ് സജ്ജീകരിക്കുകയും ക്രമേണ ഷോറൂം സ്ഥാപിക്കുകയുമാണ് ഉദ്ദേശ്യം. കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണെന്നും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റി, പരമാവധി സംതൃപ്തി പകര്‍ന്നു നല്കുകയുമാണ് ഉദ്ദേശ്യമെന്നും ഔഡി മേധാവി വ്യക്തമാക്കി. 'ഔഡി ബ്രാന്‍ഡുകള്‍ കസ്റ്റമേഴ്‌സിന് എളുപ്പത്തില്‍ ലഭ്യമാകണം. തുടക്കം മുതലേ അതാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തെ പ്രധാന മേഖലകളിലെല്ലാം ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിപണി വികാസത്തിന് അനുസൃതമായി ഇതിന്റെ ഗതിവേഗവും കൂടും,' - അദ്ദേഹം വിശദമാക്കി.
ഔഡിയുമായുള്ള ബന്ധം വിജയകരമായി മുന്നോട്ടു പോകുന്നതില്‍ സന്തോഷവാനാണെന്ന് ഔഡിസര്‍വീസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡീലര്‍ മിതേഷ് പട്ടേല്‍ അഭിപ്രായപ്പെട്ടു. 'കേരളത്തിലെ മൂന്നാമത്തെ സര്‍വീസ് സെന്ററാണ് തിരുവനന്തപുരത്ത് തുടങ്ങിയിട്ടുള്ളത്. കൊച്ചിക്കും കോഴിക്കോടിനും പുറമെയാണിത്. കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ക്കും പുതിയ കേന്ദ്രം ഗുണകരമാവും. മികവുറ്റ വില്പനാനന്തര സേവനങ്ങളടക്കം ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറും,' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment