Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടുത്ത വർഷം മാർച്ച് മാസത്തോടെ വിൽക്കുമെന്ന്‌ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ വർഷത്തോടെ പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികൾ വിൽക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.

വിദേശ നിക്ഷേപക സംഗമങ്ങളിൽ എയർ ഇന്ത്യ വിൽക്കുന്നതിനായി നിക്ഷേപകർ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ അത്ര താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സമയത്ത് ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. 
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. മൊത്തം 55,000 കോടിയാണ് എയർ ഇന്ത്യയുടെ കടം. വിവിധ സംസ്ഥാനങ്ങളിലുള്ള ആസ്തി വിറ്റ് കടം തീർക്കാനും എയർ ഇന്ത്യ നേരത്തെ ആലോചിച്ചിരുന്നു. കടത്തിലേക്കായി ഏകദേശം 29,000 കോടി രൂപ കേന്ദ്രം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചെലവ് കുറച്ച്, വരുമാനം കൂട്ടിയാൽ മാത്രമേ കേന്ദ്ര സഹായം നൽകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം കോടി രൂപയാണ് ഈ വർഷം മാത്രം പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. 

Readers Comment

Add a Comment