Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബാങ്കുകളിൽ നിന്നെടുത്ത വൻ തുകയുടെ വായ്‌പ തിരിച്ചടയ്‌ക്കാതെ കിട്ടാക്കടമാക്കിയതിനെ തുടർന്ന് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) പ്രകാരമുള്ള കേസിലകപ്പെട്ട എസാർ സ്‌‌റ്റീലിനെ ഏറ്റെടുക്കാനുള്ള ആഴ്‌സലർ മിത്തലിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്‌മി മിത്തലിന്റെ കീഴിലുള്ളതാണ്, ലോകത്തെ ഏറ്റവും വലിയ സ്‌റ്റീൽ നിർമ്മാണക്കമ്പനിയായ ആഴ്‌സലർ മിത്തൽ.
എസാറിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിൽ പ്രവേശിക്കുകയാണ് ആഴ്‌സലർ മിത്തലിന്റെ ലക്ഷ്യം. എസാറിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ നീക്കത്തെ ബാങ്ക്റപ്‌റ്റ്‌സി കേസിന്റെ പശ്‌ചാത്തലത്തിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ എതിർത്തിരുന്നു. ഇതു റദ്ദാക്കിക്കൊണ്ട്മിത്തലിന് അനുകൂലമായി സുപ്രീംകോടതി  വിധി വന്നു. മിത്തലിൽ നിന്നുള്ള നിക്ഷേപമുപയോഗിച്ച് കടബാദ്ധ്യത തീർക്കാമെന്ന് കമ്മറ്റി ഓഫ് ക്രെഡിറ്റെഴ്സിനെ എസാർ സ്‌റ്റീൽ അറിയിച്ചിരുന്നു. ഇതുപരിഗണിച്ചാണ് സുപ്രീം കോടതിയുടെ അനുകൂല വിധി. ജാപ്പനീസ് കമ്പനിയായ നിപ്പൺ സ്‌റ്റീലുമായി ചേർന്ന് ആഴ്‌സലർ മിത്തൽ സ്ഥാപിക്കുന്ന സംയുക്ത സ്ഥാപനമായിരിക്കും എസാറിനെ ഏറ്റെടുക്കുക.

Readers Comment

Add a Comment