Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:40 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഗോള ക്രൂസ് ടൂറിസം ഭൂപടത്തിൽ സാന്നിദ്ധ്യം ശക്തമാക്കി കേരളത്തിന്റെ മുന്നേറ്റം. കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്നുള്ള ക്രൂസ് സഞ്ചാരികളുടെ എണ്ണത്തിലെ വർദ്ധന 25 ശതമാനമാണ്. 2018ൽ ആകെ ആഗോളതല ക്രൂസ് സഞ്ചാരികൾ 2.80 കോടിയായിരുന്നു. 25 ശതമാനമാണ് വർദ്ധന. ഇന്ത്യയിൽ ക്രൂസ് ടൂറിസത്തിൽ മുന്നിൽ ദക്ഷിണേന്ത്യയാണ്. ക്രൂസ് ടൂറിസം രംഗത്ത് ഇന്ത്യ വലിയ വിപണിയായി വളരുകയാണെന്ന് ഇറ്റാലിയൻ ക്രൂസ് ലൈനർമാരായ കോസ്റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയും ലോട്ടസ് ഡെസ്റ്റിനേഷൻസിന്റെ മാനേജിംഗ് ഡയറക്ടറുമായ നളിനി ഉദയ് ഗുപ്ത പറഞ്ഞു.ഇന്ത്യൻ ക്രൂസ് ടൂറിസത്തിന്റെ നാലാം സീസണിന്റെ തുടക്കവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ, അവർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 2025ഓടെ ആഗോളതല സഞ്ചാരികളുടെ എണ്ണം നാല് കോടിയാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത് 2020 ഓടെ ഹെലികോപ്ടർ ടൂറിസത്തിന് തുടക്കമിടുമെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്റ് ചെയർമാൻ ഡോ.എം. ബീന പറഞ്ഞു. ഇറ്റാലിയൻ ആഡംബര കപ്പലായ കോസ്‌റ്റ വിക്‌ടോറിയയുടെ ഇന്ത്യയിലെ നാലാം സീസൺ ആരംഭത്തോട് അനുബന്ധിച്ച് കൊച്ചി തുറമുഖത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ആഡംബര കപ്പലിലേറി കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികളെ, സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ഇതു കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്ന് ഡോ.ബീന പറഞ്ഞു.

കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്രൂസ് ടെർമിനലിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. നിലവിലെ ടെ‌ർമിനലിൽ വമ്പൻ ആഡംബര കപ്പലുകൾക്ക് അടുക്കാൻ പ്രയാസമുണ്ട്. സഞ്ചാരികൾക്കായുള്ള സൗകര്യവും കുറവാണ്. ഇതു പരിഗണിച്ചാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്‌.

Readers Comment

Add a Comment