Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂലധന പ്രതിസന്ധിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്കും മൂലം പൂട്ടിക്കിടക്കുന്ന വെള്ളൂ‌ർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) വീണ്ടും തുറക്കാൻ സാദ്ധ്യതയേറുന്നു. ന്യൂസ് പ്രിന്റ് ഫാക്‌ടറിയുടെ ഭൂമി തിരിച്ച് ഏറ്റെടുക്കുമെന്ന് കാട്ടി ലിക്വിഡേറ്റർക്ക് സംസ്‌ഥാന സർക്കാർ‌ നോട്ടീസ് നൽകിയതോടെയാണ് പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചത്.

കഴിഞ്ഞ സെപ്‌തംബറിലാണ് എച്ച്.എൻ.എൽ പൂട്ടിയത്. ഒരുവർഷമായി ശമ്പളം കിട്ടാത്തതിനാൽ കഴിഞ്ഞദിവസം ഒരു തൊഴിലാളി ആത്‌മഹത്യ ചെയ്‌തിരുന്നു. ഇതോടെയാണ്, എച്ച്.എൻ.എൽ ഏറ്റെടുക്കുന്ന നടപടികളിലേക്ക് സംസ്‌ഥാന സർക്കാർ കടന്നത്. എച്ച്.എൻ.എല്ലിന് നൽകിയ 700 ഏക്കർ ഭൂമി തിരിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കാട്ടി കോട്ടയം ജില്ലാ കളക്‌ടർ പി.കെ. സുധീർ ബാബുവാണ് കമ്പനി മാനേജിംഗ് ഡയറക്‌ടർ ആർ. ഗോപാലറാവു, ഒഫീഷ്യൽ ലിക്വിഡേറ്റർ കുൽദീപ് വർമ്മ എന്നിവർക്ക് നോട്ടീസ് നൽകിയത്.

എച്ച്.എൻ.എല്ലിനെ മാതൃസ്ഥാപനമായ എച്ച്.പി.സി ലിക്വിഡേറ്റ് ചെയ്‌തതോടെയാണ്, കമ്പനിക്ക് കീഴിലുള്ള വെള്ളൂരിലെ എച്ച്.എൻ.എൽ ഫാക്‌ടറി ലിക്വിഡേറ്ററുടെ കീഴിലായത്. എച്ച്.എൻ.എല്ലിന്റെ 100 ശതമാനം ഓഹരികളും എച്ച്.പി.സിയുടെ കൈവശമാണ്. അതേസമയം, ഏറ്റെടുക്കൽ നടപടിക്ക് മുന്നോടിയെന്നോണം പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗം (റിയാബ്) എച്ച്.എൻ.എൽ സന്ദർശിച്ച് ഓഹരി മൂല്യനിർണയം നടത്തി. ഏറ്റെടുക്കൽ സംബന്ധിച്ച റിപ്പോർട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് സർക്കാർ കൈമാറിയിട്ടുമുണ്ട്.

Readers Comment

Add a Comment