Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:12 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പന വഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓടിത്തുടങ്ങിയ ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെ സര്‍വീസ് നടത്തിയ 21 ദിവസത്തെ കണക്കാണിത്. റെയില്‍വേയുടെ ഉപകമ്പനിയായ  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐ.ആര്‍.സി.ടി.സി.) ആണ് തേജസ് എക്സ്‌പ്രസ് സര്‍വീസ് നടത്തുന്നത്. ശരാശരി 80-85 ശതമാനം സീറ്റുകള്‍ നിറഞ്ഞാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറുദിവസമോടുന്ന തീവണ്ടിക്ക് ദിവസം ശരാശരിവരുമാനം 17.50 ലക്ഷം രൂപയാണ്; ചെലവ് 14 ലക്ഷവും. 21 ദിവസം സര്‍വീസിന് ചെലവായത് മൂന്നുകോടി രൂപയാണ്.തീവണ്ടി വൈകിയാല്‍ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി. വാഗ്ദാനംചെയ്യുന്നത്. കേരളത്തിലേതടക്കം 150 സ്വകാര്യ തീവണ്ടി സര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന് ഊര്‍ജംപകരുന്നതാണ് ആദ്യ സര്‍വീസിനു ലഭിച്ച മികച്ച പ്രതികരണം. രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയില്‍ ഈമാസം സര്‍വീസ് തുടങ്ങാനിരിക്കുകയാണ്.

Readers Comment

Add a Comment