Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ- കൊമേഴ്‌സ് മേഖലയിലെ വമ്പന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഉള്‍പ്പെടെ പത്തു കമ്പനികളുടെ ഇന്ത്യയിലെ ബിസിനസ് ഓപ്പറേഷന്‍സും, പ്രവര്‍ത്തന ഘടനയും വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ ഇത്തരം റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ആദ്യമാണ്.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ കമ്പനികള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. എവിടെയെല്ലാമാണ് വെയര്‍ ഹൗസുകള്‍, ജീവനക്കാര്‍ എത്ര പേര്‍, പ്രവര്‍ത്തന സ്വഭാവം തുങ്ങിയ കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ആമസോണ്‍ കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതേയുള്ളൂ. 

കഴിഞ്ഞ മാസം 24 ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചിരുന്നു. മുന്‍ പറഞ്ഞ മൂന്നു കമ്പനികള്‍ക്കു പുറമേ റിലയന്‍സ് ജിയോ, പേ ടിഎം, അര്‍ബന്‍ ലാഡര്‍, ജംബോ ടെയില്‍, ഇന്ത്യാ മാര്‍ട്ട്, അര്‍ബന്‍ ക്‌ളാപ്, സൊമാറ്റോ,  സ്വിഗി, ഷോപ് ക്‌ളൂസ് തുടങ്ങി 25 ഇ- കൊമേഴ്‌സ് കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തത്.

മേഖലയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ചില കമ്പനികള്‍ ലംഘിക്കുന്നതായി മത്സരരംഗത്തുള്ള മറ്റു കമ്പനികള്‍ മന്ത്രാലയത്തിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. എന്നാല്‍, ആരാണ് പരാതി നല്‍കിയതെന്നോ, എന്താണ് പരാതിയെന്നോ മന്ത്രി വ്യക്തമാക്കിയില്ല. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Readers Comment

Add a Comment