Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:22 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉള്ളിയോ സവാളയോ അല്ല, വെള്ളുത്തുള്ളിയാണ് എപ്പോൾ വീട്ടമ്മമാരെ കൂടുതൽ കരയിപ്പിക്കുന്നത് . നോൺവെജ് വിഭവങ്ങൾക്കും അച്ചാറുകൾക്കും അത്യാവശ്യ ചേരുവയായ വെളുത്തുള്ളിയുടെ വില കിലോഗ്രാമിന് 200  രൂപ കടന്നു . 170 രൂപയാണ് എറണാകുളം മാർക്കറ്റിൽ മൊത്തവില .175  രൂപ മുതൽ 250  രൂപ വരെ ചില്ലറ വിലയുണ്ട് . വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ , പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം . 

ദിവസം തോറും വില കൂടുന്നു 
സ്റ്റോക്ക് എടുത്തു കടയിൽ വെച്ചാൽ പ്രതിദിനം വെളുത്തുള്ളിയുടെ ഭാരം കുറയും .10  കിലോഗ്രാം വെളുത്തുള്ളി മൊത്തം വില്പനക്കാരിൽ  നിന്ന് വാങ്ങിയാൽ അടുത്ത ദിവസം ഇത് 9 കിലോഗ്രാമായി മാറും .ജലാംശം നഷ്ടപെടുന്നുതാണു തൂക്കം കുറയാൻ കാരണം .അത് കൊണ്ട് നഷ്ടമുണ്ടാകാതെ ഇരിക്കാൻ ചില്ലറ വില്പനക്കാർക്ക് വില കൂട്ടി വിൽക്കേണ്ടി വരുന്നുണ്ടന്നു വ്യാപാരികൾ പറയുന്നു . 

വില കൂട്ടുന്നത് കാലാവസ്ഥ 
രാജസ്ഥാൻ , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള വെളുത്തുള്ളി ഇറക്കുമതി ചെയുന്നത് .മഹാരാഷ്ട്രയിൽ ഉണ്ടായ പ്രളയം ഉത്പാദനത്തെ സാരമായി ബാധിച്ചു .വിപണിയിൽ ലഭ്യത കുറവായതിനാൽ അടുത്ത സീസണിലെ വിളവ് വിപണയിൽ എത്തുന്നത് വരെ വിലയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല .

4 ഇരട്ടി വില 
വർഷാരംഭത്തിൽ 50 -60 രൂപയായിരുന്നു വില .മാസങ്ങൾക്കുള്ളിൽ വില ഉയർന്നത് നാലിരട്ടിയിലേറെ .ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സാവ സീസണിൽ കർണാടക ഉൾപ്പെടെ അയാൾ സംസ്ഥാനങ്ങളിൽ വില 280  വരെ എത്തിയിരുന്നു .

 

Readers Comment

Add a Comment