Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:57 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നോട്ട് നിരോധന പ്രഖ്യാപനത്തിന് നാളെ മൂന്നു വർഷം തികയാനിരിക്കേ ബാങ്ക് നിക്ഷേപങ്ങളിൽ കുറവുണ്ടായതായും  ആളുകൾ കൈവശം  സൂക്ഷിക്കുന്ന കറൻസി കൂടിയതായും സർക്കാർ ഡേറ്റ. സ്റ്റാറ്റിക്സ് മന്ത്രാലയത്തിന്റെ ദേശീയ അക്കൗണ്ട്സ് സ്റ്റാറ്റിക്സാണ് ഈ വിവരങ്ങൾ നൽകിയത്. നോട്ടുനിരോധനത്തിേന് ശേഷം ജനങ്ങൾ ബാങ്കിൽ നിന്ന് പണം പിൻവലിച്ച് കൈവശം സൂക്ഷിക്കാൻ തുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ പണമിറക്കാനുള്ള മടി സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും സൂചനയുണ്ട്.

ബാങ്കിനിക്ഷേപങ്ങൾ 2016-17 ൽ ആകെ സമ്പാദ്യത്തിന്റെ 63.3 ശതമാനം ആയിരുന്നത് 2017-18 ൽ 28.6 ശതമാനമായി കുറഞ്ഞു. കൈവശം വയ്ക്കുന്ന കറൻസി 2016-17 കാലത്ത് 22 ശതമാനമായിരുന്നത് 2017-18 കാലത്ത് 25.2 ശതമാനമായി.
വിപണിയിൽ കറൻസി എത്തിത്തുടങ്ങിയപ്പോൾ ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ‌‍ പിൻവലിച്ച് കൈവശം പണം സൂക്ഷിക്കാൻ തുടങ്ങിയതാണ് ഇപ്പോഴും തുടരുന്ന ട്രൻഡ്. 

2011-12 കാലത്ത് ആകെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 10.08 മാത്രമാണ് ജനങ്ങളുടെ കൈവശമുണ്ടായിരുന്നത്. നോട്ടുനിരോധനകാലത്ത് ഇത് 24.25 ശതമാനമായിരുന്നു. അതിനു തൊട്ടുമുമ്പിലത്തെ വർഷം 12.22 ശതമാനമായിരുന്നു. നോട്ടുകൾ വിപണിയിലെത്തിയ  2017-18 ൽ ആകെ പ്രചാരത്തിലുള്ള കറൻസിയുടെ 26.10 ശതമാനം ജനങ്ങളുടെ കയ്യിലായി.

Readers Comment

Add a Comment