Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കുന്ന ഡിവിഡന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 16ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയില്‍വെച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞിമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ ടി.എം തോമസ് ഐസക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിനു പുറത്ത് ജോലിചെയ്യുന്നവരും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. രണ്ട് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് സര്‍ക്കാര്‍ ഡിവിഡന്റ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികളുടെ കയ്യില്‍ പ്രത്യേകിച്ച് നാട്ടില്‍ തിരിച്ചെത്തിയവരുടെ കൈയില്‍ ഒരിക്കലും പണമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും പി.ടി കുഞ്ഞിമുഹമ്മദ് കൂട്ടിചേര്‍ത്തു. 

3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപവരെ നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും കിഫ്ബി വഴി ഈ തുക സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന്‌വര്‍ഷത്തിനുശേഷം കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് 10 ശതമാനം നിരക്കില്‍ ഡിവിഡന്റ് എല്ലാ മാസവും നല്‍കും. നിക്ഷേപകന്റെ കാലശേഷം ജീവിതപങ്കാളിക്ക് പ്രതിമാസ ഡിവിഡന്റ് ലഭിക്കും. ജീവിതപങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്ന് വര്‍ഷത്തെ ഡിവിഡന്റും അനന്തരാവകാശിക്ക് കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നല്‍കുന്നത് അവസാനിക്കും. നിക്ഷേപകനും സംസ്ഥാനത്തിനും ഒരുപോലെ ഗുണം ലഭിക്കുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതിനോടൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതുമാണ്. 

ഡിവിഡന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് രമേശ് നാരായണന്‍, വി.ടി മുരളി, സിത്താര, മധു ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനസന്ധ്യയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ എം രാധാകൃഷ്ണന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), കെ.സി സജീവ് തൈക്കാട് (ഡയറക്ടര്‍), എസ് സതീഷ്‌കുമാര്‍ (ഫിനാന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment