Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:32 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ ഏറ്റവും  വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും ഖത്തർ എയർവേസും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ റോണോജോയ് ദത്ത, ഖത്തർ എയർവേസ് സി.ഇ.ഒ അക്‌ബർ അൽ-ബേക്കർ‌ എന്നിവരാണ് ഭാവിപദ്ധതികൾ പ്രഖ്യാപിക്കുക.ഇൻഡിഗോയിൽ നിക്ഷേപ താത്പര്യം ഖത്തർ എയർവേസ് നേരത്തേയും അറിയിച്ചിരുന്നു. എന്നാൽ, ഇൻഡിഗോ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം. ഇൻഡിഗോ വിദേശ നിക്ഷേപത്തിന് തയ്യാറാകുമ്പോൾ ഉറപ്പായും ഖത്തർ എയർവേസ് നിക്ഷേപം നടത്തുമെന്ന് അൽ-ബേക്കർ വ്യക്തമാക്കിയിട്ടുണ്ട്.40 ശതമാനം വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. സഹകരണ വാർത്തകളെ തുടർന്ന് ഇന്നലെ കമ്പനിയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ളോബ് ഏവിയേഷന്റെ ഓഹരികൾ 4.64 ശതമാനം വരെ ഉയർന്നു. ടർക്കി, ചൈന, വിയറ്ര്‌നാം, മ്യാൻമർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലായി 60 വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 300 പുതിയ എയർ ബസുകൾക്കുള്ള റെക്കാഡ് ഓർഡർ കഴിഞ്ഞവാരം നൽകിയിരുന്നു.

Readers Comment

Add a Comment