Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് വയർലസ് കമ്പനികൾ 5 ജി സേവനം ആരംഭിച്ചു. അടുത്തവർഷത്തോടെ യു.എസിനെയും മറ്റ് പാശ്ചാത്യരാജ്യങ്ങളെയും പിന്തള്ളി ഈ രംഗത്ത് മുന്നിലെത്താനാണ് ചൈനയുടെ ശ്രമം. ചൈന മൊബീൽ ലിമിറ്റഡ്, ചൈന ടെലകോം കോർപ്, ചൈന യൂനികോ ഹോങ്കോങ്ങ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് 5 ജി സേവനം തുടങ്ങിയത്. ചൈന മൊബീൽ ലിമിറ്റഡ് തലസ്ഥാന നഗരമായ ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷെൻഷെൻ എന്നിവയുൾപ്പെടെ 50 നഗരങ്ങളിൽ സേവനം തുടങ്ങി. പ്രതിമാസം ഏകദേശം 18 ഡോളർ എന്ന നിരക്കിലാണ് 5 ജി പാക്കേജിന് ഈടാക്കുന്നത്. 5 ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നിന്ന് വിവിധ ചൈനീസ് കമ്പനികൾക്ക് ഉപരോധ നീക്കങ്ങൾ ആരംഭിച്ച യു. എസിന് ഇത് തിരിച്ചടിയായി മാറി.
യു.എസുമായുള്ള വ്യാപാരയുദ്ധത്തിൽ തിരിച്ചടി നേരിട്ട അവസരത്തിലാണ് 5 ജി സേവനം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചത്. അടുത്ത വർഷത്തോടെ 17 കോടി ഉപഭോക്താക്കളുമായി ഈ രംഗത്ത് മുന്നിലെത്താമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.
23.71°C








