Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

12000 രൂപയിൽ കുറഞ്ഞ ചൈനീസ് സ്മാർട് ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ ഒരുങ്ങന്നതായി റിപ്പോർട്ട്.  ഷവോമി ഉൾപ്പടെയുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് ഈ നീക്കം കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.  വിലകുറഞ്ഞ മൊബൈൽ ഫോണുകളുടെ വിപണിയിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് നിർമ്മിത സ്മാർട്ട്ഫോണുകൾ നിരോധിക്കുമ്പോൾ ഇന്ത്യൻ കമ്പനികളുടെ സാധ്യത ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യൻ വിപണിയിലറക്കുന്ന ഷവോമി ഫോണുകളിൽ 66 ശതമാനവും 12,000 ത്തിൽ താഴെ ഉള്ളതാണ്. ഗുണമേന്മയില്ലാത്ത വിലകുറഞ്ഞ ഫോണുകൾ അപകടങ്ങളുണ്ടാക്കിയ വാർത്തകൾ പുറത്ത് വന്നിരുന്നു. റിയൽമീയുടെയും ഷവോമിയുടെയും വിവോയുടെയും ഫോണുകൾ പൊട്ടിത്തെറിച്ച് നിരവധിപേർക്കാണ് പരിക്കേറ്റത്.ചൈനയിൽ കോവിഡ് പ്രതിസന്ധി മൂലമുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യയിൽ നിന്ന് വരുമാനം നേടാൻ ഈ കമ്പനികൾക്ക് സാധിച്ചിരുന്നു.

ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വിലകൂടിയവയാണ്. 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇറക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. അതേസമയം, നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളെ ഈ നീക്കം ബാധിച്ചേക്കില്ല.

2020 ൽ  ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതോടുകൂടി ഇന്ത്യ ചൈനീസ് കമ്പനികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വീചാറ്റ്, ബൈറ്റ്ഡാൻസ് ലിമിറ്റഡിന്റെ ടിക് ടോക്ക് എന്നിവയുൾപ്പെടെ 300 ലധികം ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയുടെ പകുതിയിൽ താഴെ മാത്രമായിരുന്നു, 

കൊവിഡ് പിടിപെട്ട സമയങ്ങളിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ റെക്കോഡ് വിൽപന നടന്നിട്ടുണ്ടായിരുന്നു. 2020 സെപ്റ്റംബറിൽ 50 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിൽ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നു. ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ൽ ഷവോമി വിറ്റത്.

Readers Comment

Add a Comment