Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ പ്രമുഖ ടൂത്ത്പേസ്റ്റ് ബ്രാൻഡായ സെൻസോഡൈന്റെ ടൂത്ത് പേസ്റ്റ് കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനാണ് സെൻസൊഡൈൻ ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ദിവസത്തിനകം പരസ്യങ്ങൾ പിൻവലിക്കാനും നിർദേശിച്ചിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്നു', 'വേൾഡ് നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ പരസ്യവാചകങ്ങൾക്കെതിരെയാണ് നടപടി. വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്താൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഫെബ്രുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു.ഇന്ത്യയ്‌ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടർമാർ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് അതോറിറ്റി കണ്ടെത്തിയത്. ഇത് ഇന്ത്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 സെക്ഷൻ 2 (28) ന്റെ ലംഘനമാണ് എന്ന് അതോറിറ്റി വ്യക്തമാക്കി. ടെ​ലി​വി​ഷ​ൻ, യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ സ്വ​മേ​ധ​യാ​യാ​ണ് സി.​സി.​പി.​എ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു.​കെ​യി​ലെ ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സെ​ൻ​സൊ​ഡൈ​ൻ റാ​പ്പി​ഡ് റി​ലീ​ഫ്, സെ​ൻ​സൊ​ഡൈ​ൻ ഫ്ര​ഷ് ജെ​ൽ എ​ന്നീ ടൂ​ത്ത്പേ​സ്റ്റു​ക​ളു​ടെ പ​ര​സ്യ​വും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്, 60 സെ​ക്ക​ൻ​ഡി​ന​കം പ്ര​വ​ർ​ത്തി​ക്കും എ​ന്നീ അ​വ​കാ​ശ​വാ​ദ​ങ്ങ​ള​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പരസ്യങ്ങളിലെ അവകാശവാദങ്ങൾ ശരിവെയ്‌ക്കുന്ന പഠന റിപ്പോർട്ട് ഇതുവരെ കമ്പനി സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരസ്യം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ന്യായീകരണം അർഹിക്കുന്നില്ലെന്നും കേന്ദ്ര ഉഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കൂടാതെ വിദേശ ഡോക്ടർമാരല്ല, ഇന്ത്യൻ ദന്ത ഡോക്ടർമാരെ ഉപയോഗിച്ചാണ് പരസ്യം ചിത്രീകരിച്ചതെന്നും കമ്പനി നൽകിയ രണ്ടു മാർക്കറ്റ് സർവ്വേയിൽ പറയുന്നതായി അതോറിറ്റി വ്യക്തമാക്കി. ഉത്പന്നങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കത്ത് നൽകിയിരുന്നു. സിൽവാസയിലെ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി അനുവദിച്ച കോസ്‌മെറ്റിക് ലൈസൻസിന് കീഴിലാണ് നിലവില്‍ കമ്പനി തങ്ങളുടെ ഉത്പന്നം നിര്‍മിക്കുന്നത്.അതിനാല്‍ തന്നെ ലൈസന്‍സ് നല്‍കിയ സില്‍വാസയിലെ അതോറിറ്റിയോട് കമ്പനിയുടെ അവകാശവാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കാനും കേന്ദ്ര അതോറിറ്റി നിര്‍ദേശിച്ചു. അന്വേഷണം ആരംഭിച്ചതായും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇവര്‍ സിസിപിഎയെ അറിയിച്ചിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പരസ്യം നല്‍കിയ 13 കമ്പനികള്‍ക്കെതിരെ നേരത്തെ സിസിപിഎം നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ മൂന്ന് കമ്പനികള്‍ പരസ്യം തിരുത്തുകയും ബാക്കിയുള്ളവ പരസ്യം പിന്‍വലിക്കുകയും ചെയ്തു.ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് നേരത്തെ തന്നെ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Readers Comment

Add a Comment