Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിപ്റ്റോകറൻസി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കു ഭീഷണിയാണെന്ന് ആവർത്തിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ബജറ്റിൽ ക്രിപ്റ്റോകറൻസിക്ക് 30% നികുതി ഏർപ്പെടുത്തിയതിനു ശേഷം ആദ്യമാണ് റിസർവ് ബാങ്ക് നിലപാട് അറിയിക്കുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്ക് ആർബിഐ ചെയ്യുന്ന കാര്യങ്ങളെ ക്രിപ്റ്റോകറൻസി അട്ടിമറിക്കും. 

സ്വന്തം റിസ്കിലാണ് ജനങ്ങൾ നിക്ഷേപം നടത്തുന്നതെന്ന് ഓർമിപ്പിക്കേണ്ട കടമ തനിക്കുണ്ട്. 'ക്രിപ്റ്റോകറൻസികൾക്ക് ഒരു ആസ്തിയുടെയും പിൻബലമില്ല, ഒരു ടുലിപ് പുഷ്പത്തിന്റെ പോലും' അദ്ദേഹം പറഞ്ഞു. പതിനേഴാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ ആരംഭിച്ച് യൂറോപ്പിനെയാകെ സാമ്പത്തിക തകർച്ചയിലേക്കു നയിച്ച ‘ടുലിപ് മാനിയ’ എന്നറിയപ്പെടുന്ന ഊഹക്കച്ചവട ഭ്രാന്തിനോടാണു അദ്ദേഹം ക്രിപ്റ്റോകറൻസിയെ പരോക്ഷമായി ബന്ധിപ്പിച്ചത്.

 ക്രിപ്റ്റോകറൻസി സമ്പാദിക്കുന്നതിനായുള്ള 'മൈനിങ്' രീതിക്കും ജിഎസ്ടി ഏർപ്പെടുത്തുന്നത് കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര പരോക്ഷ നികുതി ബോർഡ് പ്രാഥമിക കൂടിയാലോചന നടത്തിയശേഷം ജിഎസ്ടി കൗൺസിലിന്റെ പരിഗണനയ്ക്ക് കൈമാറുമെന്ന് സിബിഐസി ചെയർമാൻ വിവേക് ജോഹ്‍റി പറഞ്ഞു. ക്രിപ്റ്റോ നേടിക്കഴിഞ്ഞവരിൽനിന്നു വില കൊടുത്തു വാങ്ങുന്നതിനു പകരം ഉയർന്ന ശേഷിയുള്ള കംപ്യൂട്ടർ ഉപയോഗിച്ച് ഓരോ കോയിനും ഖനനം ചെയ്തെടുക്കുന്ന രീതിയാണ് മൈനിങ്.

Readers Comment

Add a Comment