Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പെയിന്റുകൾക്ക് വില കുത്തനെ കുതിക്കുന്നു. 2021 ജൂൺ  മുതൽ സെപ്തംബർ വരെ നാല്  തവണയാണ് പെയിന്റ്‌ വില വർധിച്ചത്. പെട്രോളിയം ഘടകങ്ങളാണ്‌ പെയിന്റ്‌ നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുക്കൾ . ഇതിന് വില കൂടിയതിനാലാണ് പെയിന്റിനും വില കൂടിയത്.  ഇതര സംസ്ഥാനത്ത്‌ നിന്നാണ്‌   പ്രധാനമായും പെയിന്റ്‌ എത്തുന്നത്‌.20 ലിറ്ററിന്റെ ബക്കറ്റിന് 700-  മുതൽ  800 രൂപവരെ വർധനയുണ്ടായി. ചെറിയ വീട് പെയിന്റ്‌   ചെയ്യണമെങ്കിൽത്തന്നെ  ചുരുങ്ങിയത്‌  40 ലിറ്റർ  വേണം. സാധാരണയായി ഉപയോഗിക്കുന്ന പെയിന്റിന്  400 രൂപ വരെ കൂടിയിട്ടുണ്ട്‌.  അഞ്ച് മാസം മുമ്പ് 1700 രൂപയുണ്ടായിരുന്ന ഇന്റീരിയർ പെയിന്റിന്  2490 രൂപയും 2250 രൂപയുണ്ടായിരുന്ന എക്‌സ്‌റ്റീരിയൽ പെയിന്റിന് 2900 രൂപയുമായി.  പൊതുവെ വില കൂടുതലായ പ്ലാസ്റ്റിക്‌ എമൽഷൻ പെയിന്റുകളുടെ വിൽപ്പന നന്നേ കുറഞ്ഞു. ഡിസംബർ ഒന്നുമുതൽ വീണ്ടും വില വർധിക്കുമെന്നാണ് സൂചന.

Readers Comment

Add a Comment