Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:53 pm
  • 18th April, 2024
  • Overcast Clouds
30.82°C28.73°C
  • Humidity: 89 %
  • Wind: 0.39 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിൻറെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോൺ' ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വാർത്ത വിവിധ വിപണിമേഖലകളെയാണ് ബാധിച്ചത്. ഇത് എണ്ണ വില കുത്തനെ ഇടിയുന്നതിന് കാരണമായി. ഇതോടെ ബ്രെൻറ് ക്രൂഡ് അഞ്ചാം ആഴ്ചയും നഷ്ടത്തിലേക്ക് കുതിക്കുകയാണ്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും (OPEC+) സഖ്യകക്ഷികളും പുതിയ കൊവിഡ് വകഭേദത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്.വാർത്ത പുറത്തുവന്ന വെള്ളിയാഴ്‌ച മാത്രം എണ്ണ വില ബാരലിന് 10 ഡോളറായി കുറഞ്ഞു. 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്. ആഗോള ഓഹരി വിപണിയിൽ എണ്ണ വില ഇടിഞ്ഞതോടെ, പുതിയ വകഭേദം സാമ്പത്തിക വളർച്ചയെയും ഇന്ധനത്തിൻറെ ആവശ്യകതയെയും തളർത്തുമെന്ന ആശങ്ക വർധിപ്പിക്കുന്നു. എണ്ണ വില കുറഞ്ഞതോടെ വില കുറവ് പ്രതീക്ഷിക്കുകയാണ് വിവിധ രാജ്യങ്ങൾ. പുതിയ വകഭേദം കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങൾ അതിർത്തികൾ അടച്ചിരുന്നു.സെൻസെക്സും കൂപ്പുകുത്തിയിരുന്നു.

Readers Comment

Add a Comment