Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 am
  • 20th April, 2024
  • Light Rain
27.82°C27.82°C
  • Humidity: 94 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോൾ വിലയിൽ ഇന്നും വർധന. ലിറ്ററിന് 48 പൈസയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. അതേസമയം ഡീസലിന് വില വർധിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 112.59 രൂപയും കോഴിക്കോട് 110.72 രൂപയുമാണ് ഇന്നത്തെ പുതിക്കിയ നിരക്ക്.ഇന്ധനവില കുതിച്ചുയർന്നതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതിനിടെ കൂടുതൽ പ്രഹരമേൽപ്പിച്ചു കൊണ്ട് ഇന്നലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് 266 രൂപയും കൂട്ടിയിരുന്നു. ഇന്ധനവില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ സ്വാകാര്യ ബസുകൾ നിരക്ക് വർധന ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ആവശ്യം സർക്കാർ പരിഗണച്ചില്ലെങ്കിൽ ഈ മാസം ഒമ്പത് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഉടമകളുടെ തീരുമാനം.Also Reaed: ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയിൽ വൻ കുതിപ്പ്ആഗോള വിണിയിലെ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് രാജ്യത്ത് വില വർധനവിന് കാരണമെന്നാണ് വിലയിരുത്തൽ. കൊവിഡ് അടച്ചിടലിന് ശേഷം ലോക രാജ്യങ്ങളിൽ എണ്ണയുടെ ഉപയോഗം കൂടിയതിനാൽ ആഗോള തലത്തിൽ വലിയ മത്സരമാണ് കമ്പനികൾ തമ്മിൽ നടക്കുന്നത്. ഇത് വിലയുയരാൻ കാരണമായി പറയുന്നത്.2017 ജൂൺ മുതലാണ് വില നിർണ അധികാരം എണ്ണകമ്പനികൾക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ രാജ്യത്തെ ഇന്ധവില ദിനംപ്രതി കുതിച്ചുയരുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് രാജ്യത്ത് അതത് ദിവസത്തെ ഇന്ധന വില കമ്പനികൾ പുതുക്കി നിശ്ചയിക്കുക. എന്നാൽ ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ഏറ്റവും വലിയ തകർച്ച നേരിട്ട കാലത്തും രാജ്യത്ത് ഇന്ധനവിലയിൽ കാര്യമായി കുറച്ചിരുന്നില്ല.

Readers Comment

Add a Comment