Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 25 പൈസയും പ്രകൃതി വാതകത്തിന് 62 ശതമാനവും വില ഉയർന്നു. ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനയാണ് ഇന്ധനവില കൂടാൻ കാരണമായതെന്നാണ് നിഗമനം. ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിലിന് 78 ഡോളറാണ് വില.കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡീസൽ വിലയിൽ 1.55 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കൂടിയതോടെ കൊച്ചിയിൽ പെട്രോൾ 102.20 പൈസയും, ഡീസലിന് 95.22 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 104.17 രൂപയും, ഡീസൽ വില 97.13 രൂപയും വർധിച്ചു, കോഴിക്കോട് പെട്രോളിന് 102.41 രൂപയും, ഡീസലിന് 95.43 രൂപയായും വർധിച്ചിട്ടുണ്ട്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 21 പൈസ വർദ്ധിച്ച് 107.99 രൂപയായി, ഡീസൽ വില ലിറ്ററിന് 97.80 രൂപയായി ഉയർന്നു.അതിനിടെ പ്രകൃതി വാതകത്തിൻറെ വില വർദ്ധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് ഗാർഹിക പാചക വാതക വിലയേയും ബാധിക്കാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ദർ അറിയിച്ചു. ഇന്ധനവില തുടർച്ചയായി കൂടുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. ഇതിനിടെയാണ് പാചകവാതക വില വർദ്ധനവിനുള്ള സാധ്യതകൂടി തെളിഞ്ഞത്.ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തെ ഓയിൽ മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് വിലയിൽ വൻ വർദ്ധന ഉണ്ടായിരിക്കുന്നത്. കഴഞ്ഞ ആഴ്ച ക്രൂഡ് ഓയിൽ വില സർവകാല റെക്കോഡായ 80 ഡോളറിൽ എത്തയിരുന്നു. എന്നാൽ വില 78 ഡോളറിൽ സ്ഥിരത കൈവരിച്ചതോടെയാണ് ഓയിൽ കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിച്ചത്
23.84°C








