Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി പമ്പുകളിൽ നിന്ന് ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസിൻറെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ എൻ. ബാലഗോപാൽ ബുധനാഴ്‌ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപന നിർവഹിക്കും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത്.സംസ്ഥാനത്തുടനീളം പൊതുജനങ്ങൾക്കായി 75 ഇന്ധന ചില്ലറ വിൽപനശാലകൾ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്‌തിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടു പാമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴു പാമ്പുകൾ 16ന് വിവിധ ഇടങ്ങളിൽ സംസ്ഥാന മന്ത്രിമാർ ഉദ്ഘാടനം ചെയ്യും.യാത്രാ ഫ്യൂവൽസ്കെഎസ്ആർടിസി പൊതുമേഖല എണ്ണ കമ്പനികളുമായി കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്. തുടക്കത്തിൽ പെട്രോളും ഡീസലും ആയിരിക്കും ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽ.എൻ. ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻറർ തുടങ്ങിയവയും അഞ്ചു കിലോ വരുന്ന എൽ.പി.ജി. സിലിണ്ടറുകൾ തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും.

ഉദ്ഘാടന ദിവസം പ്രത്യേക കാമ്പയിൻപമ്പുകളുടെ ഉദ്ഘാടന ദിവസം ബൈക്ക് യാത്രക്കാർക്ക് എൻജിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായി നൽകും. 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര, മുച്ചക്ര വാഹന ഉടമകൾക്കും 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാലുചക്ര വാഹന ഉടമകൾക്കുമായി കാമ്പയിൻ സംഘടിപ്പിക്കും. പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കും.

Readers Comment

Add a Comment