Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം ഇന്ത്യന്‍ വ്യവസായ മേഖലയിലായകമാനം ആശങ്ക പടര്‍ത്തി തുടരുന്നതായി റിപ്പോര്‍ട്ട്. സെപ്തംബറില്‍, തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് പാസഞ്ചാര്‍ കാര്‍, കമേഴ്‌സല്യല്‍ വെഹിക്കിള്‍ വിപണിയില്‍ കുത്തനെ ഇടിവു രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുഫേഴ്‌സ് സൊസൈറ്റിയാണ് ഇതു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് 2,23,317 പാസഞ്ചര്‍ വാഹനങ്ങളാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,92,660 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് വിപണിയില്‍ 23.69 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ഇതിലും വലിയ ഇടിവാണ് ആഭ്യന്തര കാര്‍ വിപണിയിലേത്. 2018 സെപ്തംബറില്‍ 1,97,124 കാറുകള്‍ വിറ്റിടത്ത് ഈ വര്‍ഷത്തെ കണക്ക് 1,31,281 യൂണിറ്റുകളിലൊതുങ്ങും. ഇടിവ് 33.4 ശതമാനം. മോട്ടോര്‍സൈക്കിള്‍ വില്പനയിലുണ്ടായത് 23.29 ശതമാനത്തിന്റെ പ്രതിവര്‍ഷ കുറവാണ്. ആകെ ഇരുചക്ര വാഹനങ്ങളുടെ കണക്കെടുത്താല്‍ 22.41 ശതമാനം വില്പനക്കുറവുണ്ടായി. 2018 സെപ്തംബറില്‍ 21.26 ലക്ഷം ടൂവീലറുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് ഈ സെപ്തംബറിലേത് 16.56 ലക്ഷം മാത്രം.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാരുതിക്ക് 27.1 ശതമാനത്തിന്റെയും ഹ്യുണ്ടായിക്ക് 14.81 ശതമാനവുമാണ് കുറവ്. മഹീന്ദ്രയ്ക്ക് 33 ശതമാനം വില്പനക്കുറവ് നേരിടേണ്ടിവന്നു. ഇരുചക്ര വാഹന വിപണിയിലെ ഭീമന്മാരായ ഹീറോ മോട്ടോര്‍കോര്‍പ്പിന് വില്പനയില്‍ 19.78 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് 12.4 ശതമാനം വില്പന കുറഞ്ഞു. ടി.വി.എസ് മോഡലുകളുടെ വില്പനയിലുണ്ടായ കുറവ് 32.66 ശതമാനത്തിന്റേതാണ്.

വിപണിയില്‍ മാന്ദ്യം തുടരുന്ന പശ്ചാത്തലത്തില്‍ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ് കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുകയും ഫാക്ടറികളുടെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment