Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:16 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ പെട്രോൾ ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.69 ഉം ഡീസൽ വില 95.68 ഉം ആണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായി കുറയുന്നതിനിടെയാണ് സംസ്ഥാനത്ത് ഇന്ധന വിലയിലെ നേരിയ മാറ്റം.രാജ്യത്തെ പ്രധാന നഗരങ്ങളിലും ഇന്ധന വിലയിൽ നേരിയ കുറവുണ്ട്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞ് പെട്രോൾ ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമായി. മുംബൈയിൽ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 107.52 രൂപയായി. ഡീസലിന് 96.48 രൂപയാണ്. 16 പൈസയാണ് ഡീസലിന് കുറഞ്ഞത്.ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 99.20 രൂപയാണ് വില. 12 പൈസയാണ് ചെന്നൈയിൽ കുറഞ്ഞത്. 14 പൈസ കുറഞ്ഞതോടെ ഒരു ലിറ്റർ ഡീസലിൻറെ വില 93.52 രൂപയായി. കൊൽക്കത്തയിൽ പെട്രോളിന് 11 പൈസ കുറഞ്ഞ് 101.82 രൂപയായി. ഡീസലിന് 15 പൈസയാണ് കുറഞ്ഞത്. 91.98 രൂപയാണ് ഒരു ലിറ്റർ ഡീസലിൻറെ വില. ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ്. യഥാക്രമം 15 പൈസയും 16 പൈസയുമാണ് കുറഞ്ഞത്.ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്‌ത ഇന്ധന വിലയാണ്.

Readers Comment

Add a Comment