Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:36 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവില വർധിച്ചു. ശനിയാഴ്ച പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 35,200 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4440 രൂപയായി.വെള്ളിയാഴ്‌ച 80 രൂപയും വ്യാഴാഴ്‌ച 200 രുപയുമാണ് സ്വർണവില വർധിച്ചത്. ഓഗസ്റ്റ് മാസം തുടങ്ങിയതിന് ശേഷം സ്വർണവില തുടർച്ചയായി ഇടിഞ്ഞിരുന്നു.ദേശീയ തലത്തിലും സ്വർണവില ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 46,930 രൂപയായി. 567 രൂപയാണ് വർധിച്ചത്.സ്വർണത്തിൻറെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വർഷം സ്വർണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണവില 10 ഗ്രാമിന് 56,200 രൂപയെന്ന സർവകാല റെക്കോഡിൽ എത്തിയിരുന്നു.

Readers Comment

Add a Comment