Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപ വർധിച്ച് 4360 രൂപയും, പവന് 200 രൂപ വർധിച്ച് 34,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഓഗസ്റ്റിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസമുണ്ട്. ജ്വല്ലറികളിൽ ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണം വിൽക്കാനാകില്ല. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇതനുസരിച്ച് ബിഐഎസ് ഹാൾമാർക്ക് രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണം വിൽക്കാനാകില്ല.പൊതുജനത്തിന് കയ്യിലുള്ള സ്വർണം വിൽക്കുമ്പോൾ ഹാൾമാർക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കുന്നത്. നിയമം നിലവിൽ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വർണം മാത്രമേ ഇനി വിൽക്കാനാകൂ.ഹാൾ മാർക്കിംഗ് സ്വർണം മാത്രം വിപണിയിലെത്തുന്നത് പൊതുജനങ്ങൾക്ക് ശുദ്ധമായ സ്വർണം കിട്ടാൻ കാരണമാകുമെന്ന് ബിഐഎസ് ഹാൾമാർക്ക് രജിസ്ട്രഷനുള്ള കടയുടമകൾ പറയുന്നു. അതേസമയം, ബിഐസ് ഹാൾമാർക്ക് രജിസ്ട്രേഷൻ ഇല്ലാത്ത കടയുടമകൾ ആശങ്കയിലാണ്. നിലവിൽ വിപണിയിലുള്ള എല്ലാ സ്വർണവും ഹാൾമാർക്ക് ചെയ്ത് വിൽക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടു വെക്കുന്നത്.
23.67°C








