Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ വിലയിൽ തകർച്ച തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയായിരുന്നു. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. . 10 ഗ്രാം സ്വർണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്.ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്.

തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യു.എസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്‌പോട് ഗോൾഡ് വില 4.4 ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

Readers Comment

Add a Comment