Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സർക്കാർ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറേഴ്‌സിനോടും (എസ് ഐ എ എം) ഓട്ടോമൊബൈൽ കമ്പനികളുടെ സി ഇ ഓമാരോടും ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ നിർമിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു. ഈ വർഷം മാർച്ചിൽ സ്റ്റാൻഡ് എലോൺ ഇന്ധനമായി എഥനോൾ ഉപയോഗിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു.
അതോടൊപ്പം കാറുകളിൽ ആറ് എയർബാഗുകൾ ഉൾക്കൊള്ളിക്കാൻ ഗഡ്‌കരി കാർ നിർമ്മാതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കാറുകളിൽ രണ്ട് എയർബാഗുകൾ മാത്രമാണ് ഉള്ളത്. കാറിന്റെ വിലയോ മോഡലോ ഒന്നും എയർബാഗ് സജ്ജീകരിക്കുന്ന കാര്യത്തിൽ മാനദണ്ഡമാക്കരുതെന്നും കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്താൻ ഈ സംവിധാനം അനിവാര്യമാണ്.നിലവിൽ വാഹനങ്ങളിൽ നമ്മൾ ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളിൽ 8.5 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്.എഥനോൾ ഒരു ജൈവ ഇന്ധനമാണ്. എന്നാൽ, ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളിൽ വിവിധ അനുപാതങ്ങളിലായി പെട്രോളും എഥനോളും ഉപയോഗിക്കാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും. കൂടാതെ എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനം ലഭിക്കാനുള്ള സൗകര്യം കൂടി പെട്രോൾ പമ്പുകളിൽ ലഭ്യമാകും.
ഉദാഹരണത്തിന് പെട്രോളും എഥനോളും 50 ശതമാനം വീതം അനുപാതത്തിൽ ഉപയോഗിക്കാൻ കഴിയും. വിവിധ ഇന്ധനങ്ങളുടെ അനുപാതം എത്രയാണെന്ന് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് ആയി വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുകയും ചെയ്യും.ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ലിറ്ററിന് 60-62 രൂപ ആയിരിക്കും. അതായത്, എണ്ണവിലയിൽ 40 ശതമാനം വരെ കുറവുണ്ടാകും. എഥനോളിന്റെ ഉത്പാദനം വർധിക്കുന്നതോടെ ഇവ കൃഷി ചെയ്യുന്ന കർഷകർക്ക് അതിന്റെ നേട്ടമുണ്ടാകും.
എഥനോളിന്റെ ഉപയോഗം കാർബൺ മോണോക്സൈഡിന്റെ ബഹിർഗമനത്തെ 35 ശതമാനത്തോളം കുറച്ചു നിർത്തും.
സൾഫർ ഡയോക്സൈഡിന്റെ പുറന്തള്ളലിലും കുറവുണ്ടാകും. അത് പരിസ്ഥിതിയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇന്ത്യ നിലവിൽ ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിന്റെ ഉപയോഗം വർധിക്കുന്നതോടെ അസംസ്കൃത എണ്ണയുടെ മേലുള്ള ഇന്ത്യയുടെ ആശ്രയം കുറയുകയും ഇറക്കുമതിയിൽ ആ കുറവ് പ്രതിഫലിക്കുകയും ചെയ്യും.
ലളിതമായി പറഞ്ഞാൽ, ഇത്തരം വാഹനങ്ങളിൽ രണ്ടോ അതിലധികമോ വ്യത്യസ്തമായ ഇന്ധനങ്ങളുടെ മിശ്രിതം നമുക്ക് ഉപയോഗിക്കാൻ കഴിയും.നിലവിൽ നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഒരു തരത്തിലുള്ള ഇന്ധനം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇന്ധന ടാങ്കിന്റെ കാര്യത്തിലും ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ വ്യത്യാസമുണ്ടാകും. നിലവിൽ പെട്രോളും എൽ പി ജിയും ഉപയോഗിക്കാറുള്ള വാഹനങ്ങളിൽ രണ്ട് തരം ഇന്ധന ടാങ്കുകൾ ആവശ്യമാണെങ്കിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ വിവിധ തരം ഇന്ധനങ്ങൾ (പെട്രോൾ – എഥനോൾ) ഒരേ ടാങ്കിൽ തന്നെ ഉപയോഗിക്കാൻ കഴിയും
22.81°C








