Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷവോമിയുടെ റെഡ്മി 8 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓറ മിറര്‍ രൂപകല്‍പനയില്‍ സാഫയര്‍ ബ്ലൂ, റൂബി റെഡ്, ഓനിക്സ് ബ്ലാക്ക് നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന ഫോണിന് 6.22 ഇഞ്ച് എച്ച്‌ഡി ഡോട്ട് നോച്ച്‌ ഡിസ്പ്ലേയാണുള്ളത്. 3ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോജ്, 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന്റെ വില് യഥാക്രമം 7999, 8999 രൂപയാണ്. 12 എംപി + 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് എംപി എഐ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.എഐ സീന്‍ ഡിറ്റക്ഷന്‍, ഗൂഗിള്‍ ലെന്‍സ് സൗകര്യങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം.ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച്‌ ആണ്. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഫോണില്‍ ലഭ്യമാണ്

 

Readers Comment

Add a Comment