Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂട്ടി. 19 കിലോ വാണിജ്യ സിലിണ്ടറിന്  73 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1,623 രൂപയായി. ഈ വർഷം മാത്രം സിലിണ്ടറിന്  303 രൂപയാണ് വർധിപ്പിച്ചത്.അതേസമയം, ​ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ ​ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 841 രൂപ 50 പൈസയാണ്.എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിർണ്ണയം നടത്തുന്നത്.ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില.

 

Readers Comment

Add a Comment