Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് നാളെ (01-08-21) മുതൽ പ്രളയ സെസ് ഇല്ല. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസിൻറെ കാലാവധി ഇന്ന് അവസാനിക്കും. ഗൃഹോപകരണങ്ങൾ അടക്കം വിലയേറിയ ഉൽപ്പന്നങ്ങൾക്കെല്ലാം ഇതോടെ നേരിയ തോതിൽ വില കുറയും.പ്രളയത്തെ തുടർന്ന് തകർന്ന കേരള പുനർനിർമാണത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് 2019 ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് ഉൽപ്പന്നങ്ങൾക്ക് മേൽ ഒരു ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളിൽ ജിഎസ്‌ടി നിരക്കുള്ള ഉൽപ്പന്നങ്ങൾക്കാണ് സെസ് ചുമത്തിയത്.സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനം സെസും ചുമത്തിയിരുന്നു. 1,700 കോടിയോളം രൂപ ഇതിലൂടെ സർക്കാരിന് ലഭിച്ചു. സെസ് ഒഴിവാകുന്നതോടെ കാർ, ഇരുചക്രവാഹനങ്ങൾ, റഫ്രിജറേറ്റർ, ടെലിവിഷൻ, മൊബൈൽ ഫോൺ, വാഷിങ് മെഷീൻ തുടങ്ങിയവയുടെ വില കുറയും.

Readers Comment

Add a Comment