Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ധനങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്ന വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രം. വിഷയത്തിൽ തീരുമാനം കൈകൊള്ളെണ്ടത് ജിഎസ്ടി കൗൺസിലാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കും നിർദേശത്തിനും പ്രസക്തി ഇല്ലെന്ന് മന്ത്രി ഹർദ്ദീപ് സിംഗ് പുരി അറിയിച്ചു. പെട്രോളിയം മന്ത്രി ലോകസഭയെ രേഖാമൂലം ആണ് കാര്യം അറിയിച്ചത്.

അതേസമയം പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ ബഹളത്തിൽ തടസപ്പെട്ടു. ലോകസഭയിലും രാജ്യസഭയിലും ഫോൺ ചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ട് ദിവസത്തെ ഇടവേളയ്ക്കും പാർലമെന്റ് സ്തംഭനം ഒഴിവാക്കാനായില്ല.അടിയന്തര പ്രമേയത്തിന് സഭ ചേർന്നപ്പോൾ തന്നെ ഇരുസഭാധ്യക്ഷന്മാരും അവതരണാനുമതി നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിഷേധം. രാജ്യസഭയിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാം എന്ന സർക്കാർ വാഗ്ദാനവും പ്രതിപക്ഷം ചെവി കൊണ്ടില്ല. നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ പ്ലാക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു.പാർലമെന്റ് സ്തംഭനം തുടർച്ചയായ സാഹചര്യത്തിൽ ഇരു സഭാധ്യക്ഷന്മാരും ഇന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും.

Readers Comment

Add a Comment