Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:37 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തങ്ങളുടെ ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ ‘എമർജൻസി ഡാറ്റ’ നൽകുന്നു. റീചാർജ് ചെയ്യാൻ പണമില്ലാതെയോ മറ്റെന്തെങ്കിലും രീതിയിലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ജിയോയുടെ ഈ നീക്കം. ഓരോ ഉപയോക്താവിനും പരമാവധി 5 ജിബി ഡാറ്റയാണ് ജിയോ എമർജൻസി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ പൂർണ്ണമായും സൗജന്യമല്ല. ഇതൊരു വായ്പ പോലെയാണ് നൽകുന്നത്.

ലോക്ക്‌ഡൌൺ കാരണം തൊഴിൽ ഇല്ലാത്തതും മറ്റുമായ ആളുകൾക്കാണ് ജിയോ ഡാറ്റ നൽകുന്നത്. ഇതിലൂടെ 5 ജിബി ഡാറ്റ കമ്പനി ഒരുമിച്ച് നൽകില്ല. പകരം ഓരോ ജിബി വീതമാണ് നൽകുന്നത്. കമ്പനിയുടെ ഡാറ്റ കൂപ്പണായ 11 രൂപയുടെ 1 ജിബി ഡാറ്റ പായ്ക്ക് വായ്പയായി എടുത്ത് പിന്നീട് പണം നൽകിയാൽ മതിയാകും. എല്ലാ ഉപയോക്താവിനും കമ്പനിയിൽ നിന്ന് പരമാവധി 5 ജിബി ഡാറ്റ വായ്പയായി എടുക്കാം. ഇതിലൂടെ പരമാവധി 55 രൂപയുടെ പ്ലാനുകളാണ് ജിയോ നൽകുന്നത്.ജിയോയുടെ പുതിയ എമർജൻസി ഡാറ്റ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇതിൽ ആദ്യത്തേത് എമർജൻസി ഡാറ്റ ലഭിക്കേണ്ട ആളിന് ഒരു ആക്ടീവ് പായ്ക്ക് ഉണ്ടായിരിക്കണം. ഇത് കൂടാതെ കമ്പനിയിൽ നിന്ന് വായ്പയായി എടുത്ത ഡാറ്റ ഉപയോക്താവിന്റെ ബേസ് പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ മാത്രമേ ലഭിക്കുകയുള്ളു. ഈ വാലിഡിറ്റി അവസാനിക്കുന്നതോടെ എമർജൻസി ഡാറ്റയുടെ കാലാവധിയും അവസാനിക്കും.

Readers Comment

Add a Comment