Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:59 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര ബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ബജറ്റിൽ പരിഗണിക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ ആവശ്യങ്ങൾ ബജറ്റിനുപുറത്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് കത്തയക്കുന്നത്. 
കേരളത്തിന്റെ പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന് ആവശ്യത്തിന് മറുപടിയില്ല. വായ്പാപരിധി ഉയർത്താത്തത് സാമ്പത്തികസ്ഥിതിയെ കൂടുതൽ വിഷമകരമാക്കും. പെട്രോൾ, ഡീസൽ വില വർധനവ് ജനങ്ങൾക്ക് ഭാരമാകും. ഇന്ധന നികുതി വർധന സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി കൂട്ടുന്നതിനാൽ സംസ്ഥാന സർക്കാരുകൾക്ക് വിഹിതം ലഭിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹികക്ഷേമ മേഖലകളിൽ കഴിഞ്ഞതവണത്തേക്കാൾ വിഹിതം കൂട്ടിയിട്ടില്ലെന്നും സമ്പദ്ഘടനയെ മുരടിപ്പിൽനിന്ന് മോചിപ്പിക്കാൻ പര്യാപ്തമല്ല ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment