Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതര പിഴവ് കണ്ടെത്തി ഗൂഗിൾ. ഹാക്കർമാർക്ക് ഫോണുകളിൽ പൂർണമായും കടന്നു കയറാൻ കഴിയുന്ന തരത്തിലുള്ള പിഴവാണ് ഉണ്ടായിരിക്കുന്നത്. 11സ്മാർട്ട്ഫോണുകളിൽ പ്രശ്നമുണ്ടായെന്നാണ് കണ്ടെത്തൽ.
ഗൂഗിൾ പിക്സൽ, വാവേയ്, ഷവോമി, ഒപ്പോ, മോട്ടറോള, എൽ.ജി, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളിലാണ് പിഴവ് കണ്ടെത്തിയത്. സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് നൽകി പിഴവ് പരിഹരിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. പിഴവ് മൂലം ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക് കടന്നു കയറാൻ ഹാക്കർമാർക്ക് സാധിക്കുമെന്നാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്.
സുരക്ഷാ പിഴവുണ്ടായ ഫോണുകൾ
●പിക്സൽ 2-ആൻഡ്രോയിഡ് പൈ, ആൻഡ്രോയിഡ് 10 പ്രിവ്യു വേർഷൻ
●വാവേയ് p20
●ഷവോമി റെഡ്മി 5A
●ഷവോമി റെഡ്മി നോട്ട് 5
●ഷവോമി എം.ഐ എ1
●ഒപ്പോ എ3
●മോട്ടോ സെഡ് 3
●ഒറിയോ എൽ.ജി ഫോൺ
●സാംസങ് ഗാലക്സി എസ് 7
●സാംസങ് ഗാലക്സി എസ് 8
25.61°C








