Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപ്രിയ ട്രെൻഡിങ് ആപ്പുകളിൽ വളരെ പെട്ടെന്ന് ഇടം നേടിയത് ക്ലബ്ഹൗസിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ക്ലബ്ഹൗസ് നിശ്ചലമായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ആപ്പിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്.

ചാറ്റ് റൂമുകളിൽ ഉപയോക്താക്കൾക്ക് കയറാനോ കയറിയവർക്ക് ഇറങ്ങാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കൂടാതെ മിക്ക ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കാൻ കഴിയാതെ വന്നു. ഇതോടെ ക്ലബ്ഹൗസ് പ്രവർത്തന രഹിതമായതായി വാർത്തകളും വന്നിരുന്നു.നേരത്തെ ഫാസ്റ്റ്‌ലി സർവ്വർ പ്രശ്‌നം ഉണ്ടായപ്പോൾ ക്ലബ്ബ് ഹൗസ് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയിരുന്നു. അതാണോ പുതിയ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രവർത്തനം പുനസ്ഥാപിച്ചതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അപ്പ് വീണ്ടും ഉപയോഗിക്കാനായി.

Readers Comment

Add a Comment