Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ എക്‌സ്‌ട്രാ പ്രീമിയം പെട്രോളിൻറെ വില നൂറ് രൂപ കടന്നു. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് എക്‌സ്‌ട്രാ പ്രീമിയം പെട്രോളിൻറെ വില നൂറ് രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലിറ്ററിന് 100.20 രൂപ, പാറശ്ശാലയിൽ 101.14 രൂപ എന്നിങ്ങനെയാണ് വില. വയനാട് ബത്തേരിയിൽ 100.24 ആണ് പ്രീമിയം പെട്രോളിൻറെ വില. 37 ദിവസത്തിനിടെ ഇന്നത്തേത് ഉൾപ്പെടെ ഇന്ധനവില 31 തവണയാണ് വർധിപ്പിച്ചത്.

ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസയാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97.38 രൂപയും ഡീസൽ ലിറ്ററിന് 92.31 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91. 88 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.

Readers Comment

Add a Comment