Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:14 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പെട്രോൾ, ഡീസൽ വില വർധിച്ചതിനു പിന്നലെ  മണ്ണെണ്ണയുടെ വിലയും കൂട്ടി. 41 രൂപയായിരുന്ന മണ്ണെണ്ണ വില മൂന്ന് രൂപ കൂട്ടി ലിറ്ററിന് 44രൂപ ആക്കി. ഒരുവർഷംകൊണ്ട് ഇരട്ടിയായാണ് വില കൂടിയത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിലയും കൂട്ടിയത്.

ജനുവരിയിൽ ഒരു ലിറ്ററിന് 30 രൂപയായിരുന്നു വില. ഫെബ്രുവരിയിൽ രണ്ട് ഘട്ടമായി ഉണ്ടായ വിലവർധനയിൽ മണ്ണെണ്ണ വില 37 രൂപയിലെത്തിയിരുന്നു. മാർച്ചിൽ വില 40 രൂപയായി. മണ്ണെണ്ണയുടെ സബ്‌സിഡി കേന്ദ്രം നേരത്തെ ഒഴിവാക്കിയിരുന്നു.മാർച്ച് വരെ വൈദ്യുതീകരിക്കാത്ത കാർഡുകൾക്ക് നാല് ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററുമാണ് പ്രതിമാസം നൽകിയത്. പുതിയ സാമ്പത്തിക വർഷാരംഭത്തോടെ ഇതിൽ 30 ശതമാനം വെട്ടിക്കുറച്ചു.

Readers Comment

Add a Comment