Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നോട്ടുനിരോധനത്തിന് ശേഷം റിസർവ് ബാങ്ക് പുറത്തിറക്കിയ കറൻസിയാണ് 2000 രൂപ. ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ കറൻസി. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിലും പുതിയ 2000 രൂപ നോട്ടുകൾ വിതരണം ചെയ്യില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയുടെ വിതരണം 2019 മുതൽ നിർത്തിവെച്ചിരിക്കുകയാണെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറൻസികൾ നിലവിൽ 500 രൂപ നോട്ടും 2000 രൂപ നോട്ടുമാണ്. നിലവിൽ വിപണിയിലുള്ള ഈ രണ്ട് കറൻസികളുടെയും മൂല്യം ആകെ പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിന്റെ 85.7 ശതമാനം വരും.ഇതിനാലാണ് രാജ്യത്തെ 2000 രൂപ നോട്ടിന്റെ വിതരണം റിസർവ് ബാങ്ക് കുറച്ചിരിക്കുന്നത്. 2020 ൽ തന്നെ ഈ നോട്ടിന്റെ അച്ചടി ബാങ്ക് നിർത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ ഉയർത്തിയാണ് റിസർവ് ബാങ്ക് മൂല്യമേറിയ കറൻസിയുടെ അച്ചടി നിർത്തിയതെന്നും സൂചനയുണ്ട്.
25.61°C








