Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:45 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹോണ്ട ആക്റ്റിവ ബിഎസ് 6 ആയി. പുതിയ മലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യമോഡലാണ് ആക്റ്റിവ 125. നിലവിലുള്ള ബിസ് 4 ആക്റ്റിവയെക്കാള്‍ പുതിയതിന് 10 ശതമാനം ഇന്ധനക്ഷമത അധികമുണ്ടെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആരംഭവില 67,490 രൂപയാണ്.

തീര്‍ത്തും ശബ്ദരഹിതമായ പുതിയ എന്‍ജിന്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിഫ്‌ളക്ടറോടു കൂടിയ എല്‍.ഇ.ഡി ഹെഡ് ലാംപ്, ഒരു ലൈറ്റ് അധികംചേര്‍ത്തുള്ള ടെയില്‍ ലാംപ് ക്‌ളസ്റ്റര്‍ എന്നിവയാണ് പുതിയ  മോഡലിലെ വിശേഷങ്ങള്‍. റിബല്‍ റെഡ് മെറ്റാലിക്, ബ്‌ളാക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്‌ളൂ മെറ്റാലിക്,പേള്‍ പ്രഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

ഹോണ്ടയ്ക്ക്, ആക്റ്റിവ വെറുമൊരു സ്‌കൂട്ടര്‍ അല്ല. ഹോണ്ടയുടെ 110 സിസി മോഡല്‍ ആണ് രാജ്യത്ത് ഏറ്റവും അധികം വില്ക്കപ്പെട്ടിട്ടുള്ള സ്‌കൂട്ടര്‍. ഓരോ മാസവും നിരത്തിലിറങ്ങുന്നത് രണ്ടു ലക്ഷം ആക്റ്റിവ 110 സി.സി ആണ്. കഴിഞ്ഞ നവംബറില്‍ത്തന്നെ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ രണ്ടരകോടി വില്പന എന്ന റെക്കോഡില്‍ ഹോണ്ട ആക്ടിവ എത്തിയിരുന്നു.

Readers Comment

Add a Comment