Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:07 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം.

ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റു ശാഖകളിൽ നിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽ നിന്ന് 25000 രൂപയായും വർധിപ്പിച്ചു.മറ്റു ശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക.

നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

Readers Comment

Add a Comment