Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാഷണൽ ഡോക്ടർ ഹെൽപ്പ് ലൈനിന് പിന്തുണ പ്രഖ്യാപിച്ച്  ടൊയോട്ട വാഹന നിർമ്മാതാക്കൾ.  ജീവനക്കാരെ ഇതിനായി വിന്യസിച്ചു  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും  കമ്പനി അറിയിച്ചു. കൊവിഡ്-19 രോഗികൾക്ക് ടെലികോൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്ന ഹെൽപ്പ് ലൈനിനെ പിന്തുണയ്ക്കുന്നതിനായി 60-ഓളം ജീവനക്കാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സന്നദ്ധപ്രവർത്തകർ ഡോക്ടർമാരെ സഹായിക്കുന്നതിനും, കൊവിഡ് രോഗികളെ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിയുക്ത ഏജൻസികളിൽ നിന്ന് ആദ്യ ഗ്രൂപ്പ് സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പരിശീലനം നൽകുമെന്നും, തുടർന്ന് അവരെ ഉടൻ വിന്യസിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.കൊവിഡ് കേസുകൾ കാരണം വർദ്ധിച്ചുവരുന്ന വൈദ്യസഹായം ആവശ്യപ്പെടുന്ന പ്രാദേശിക സമൂഹങ്ങളെയും സർക്കാർ വകുപ്പുകളെയും പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ബ്രാൻഡിന്റെ ‘കൊവിഡ് വാരിയേഴ്‌സ് ക്ലബ്’യുടെ ഭാഗമാണ് സന്നദ്ധപ്രവർത്തകർ.

Readers Comment

Add a Comment