Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:32 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ പണമിടപാട് സങ്കേതമായ നാഷനൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ (എൻഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണു പിറ്റേന്നു തടസ്സം നേരിടുകയെന്ന് ആർബിഐ അറിയിച്ചു.

മെയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സൗകര്യം പതിവുപോലെ തുടരും. ആർടിജിഎസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.ഏപ്രിലിൽ എൻഇഎഫ്ടി, ആർടിജിഎസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയാണു സാങ്കേതിക നവീകരണം. ‘യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ അവസരമാണ്.

ഉപഭോക്തൃ ഇടപാടുകൾ വർധിപ്പിക്കാനും കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽനിന്നു കരകയറാനും കമ്പനികളെ സഹായിക്കും’ മണിടാപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ പറഞ്ഞു.

 

Readers Comment

Add a Comment