Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല . പെട്രോള്‍ ലിറ്ററിന് 78.002 രൂപയിലും ഡീസൽ ലിറ്ററിന് 72.567 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

ഇന്നലെ ഇന്ധനവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 14 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്നലെ കൂടിയത്. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയിരിക്കുന്നത്. എന്നാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വര്‍ധനവാണ് നിലവിൽ ഇന്ത്യയിലെ ഇന്ധനനിരക്കിനെയും ബാധിക്കുന്നത്. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78 രൂപയിലും ഡീസൽ ലിറ്ററിന് 72.57 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 76.64 രൂപയും ഡീസൽ 71.19 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 76.97 രൂപയും ഡീസൽ ലിറ്ററിന് 71.52 രൂപയുമാണ് ഇന്നത്തെ നിരക്ക്. 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 74.61 രൂപയും ഡീസലിന് 67.49 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.21 രൂപയും ഡീസലിന് 80.21 രൂപയുമാണ് വിലനിലവാരം. 

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 59.34 ഡോളറാണ് വില. അതേസമയം ഇന്ന് ഡോളര്‍ 71.11 രൂപയിലാണ് വിനിമയം നടക്കുന്നത്. 

Readers Comment

Add a Comment