Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. തെരഞ്ഞെടുപ്പുകാലത്ത് നിർത്തിവച്ചിരുന്ന ഇന്ധന വില മെയ് നാലിന് ശേഷം ഏഴാംതവണയാണ് കൂടുന്നത്. കൊച്ചിയിൽ പെട്രോൾ വില 92.30 ഉം കൊല്ലത്ത് 93.58 ഉം ആണ്.ഡൽഹിയിൽ പെട്രോളിന് 92.05 രൂപയും ഡീസലിന് 82.61 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 98.36 രൂപയും കൊൽക്കത്തയിൽ 92.16 രൂപയും ചെന്നൈയിൽ 93.84 രൂപയും നോയിഡയിൽ 90.04 രൂപയുമാണ് വില. മുംബൈയിൽ ഡീസൽ വില 90 രൂപയോട് അടുത്തു. 89.75 രൂപയാണ് മുംബൈയിലെ ഡീസൽ വില. കൊൽക്കത്തയിൽ 85.45 രൂപയും ചെന്നൈയിൽ 87.49 രൂപയും നോയിഡയിൽ 83.07 രൂപയുമാണ് ഡീസൽ വില.

Readers Comment

Add a Comment