Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:13 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക. റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്ട‌റായിരുന്നു അദ്ദേ​ഹം. കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ വിഭാ​ഗങ്ങളിൽ അദ്ദേഹം സുപ്രാധന ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ മുൻ വിദ്യാർത്ഥിയാണ്. ​ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  

Readers Comment

Add a Comment