Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ മുൻനിര ടെലികോം നെറ്റ്  വർക്ക് കമ്പനിയായ റിലയൻസ് ജിയോ റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിയോ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയ ലാഭത്തിന്റ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു സാധ്യത പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിലയൻസ് ജിയോയുടെ അറ്റദായം 3,508 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 15.2 ദശലക്ഷം ഉപഭോക്താക്കളാണ് റിലയൻസ് ജിയോയിൽ ചേർന്നത്. ഇത് നേരത്തെ നടത്തിയ താരിഫ് വർധയ്ക്ക് മുമ്പ് ചേർത്ത ഉപയോക്താക്കളുടെ എണ്ണത്തേക്കാൾ കുറവാണ്. 25 ദശലക്ഷം ഉപയോക്താകതാക്കളെയാണ് 2019 ഡിസംബറിന് മുമ്പുള്ള പാദത്തിൽ ജിയോ നെറ്റവർക്കിലേക്ക് ചേർത്തത്. പിന്നീട് ഇത് കുറയുകയായിരുന്നു. എആർപിയു 138 രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 151 രൂപയായിരുന്നു എആർപിയു.

Readers Comment

Add a Comment