Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി.

ടെലികോം സാങ്കേതിക മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കു ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നാണു വ്യവസ്ഥ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംപവേഡ് ടെക്നോളജി ഗ്രൂപ്പ് ഇതു സംബന്ധിച്ച ശുപാർശ ബിഎസ്എൻഎല്ലിനു നൽകി. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്സൻ, ദക്ഷിണ കൊറിയൻ കമ്പനി സാംസങ് തുടങ്ങിയവയെ ടെൻഡറിൽ ഉൾപ്പെടുത്താം.ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുന്നതിനു 8,000 കോടി രൂപയുടെ ടെൻഡർ നടപടികൾ കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത്. 2ജി, 3ജി സേവനത്തിന് ഉപയോഗിക്കുന്ന 49,300 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ  ബിഎസ്എൻഎല്ലിനുണ്ട്.

Readers Comment

Add a Comment