Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:06 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2021 ജനവരി -മാർച്ച് പാദത്തിലെ പഴയ പലിശ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു. 1974 നു ശേഷം ഏറ്റവും കുറവ് പരിശനിരക്കായിരുന്ന ഇത്. ആഗസ്റ്റ് 1974 മുതൽ മാർച്ച് 1975 വരെയുള്ള കാലയളവിൽ പലിശ നിരക്ക് 7 ശതമാനമായിരുന്നു. ലഘുസമ്പാദ്യ പദ്ധതികളുടെ നിരത്തിൽ കുറവ് വരുത്തുന്നത് പ്രതിഷേധത്തിന് വഴിവെച്ചേക്കുമെന്നുള്ള നിഗമനത്തിലാണ് പുതിയ നടപടി. ബംഗാൾ, അസം നിയമസഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് നടക്കവേയാണ് പലിശ കുറച്ച നടപടി പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്.

 

Readers Comment

Add a Comment