Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാര്‍ വാങ്ങാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍, അത് മാരുതി സുസുക്കിയുടേതാണെങ്കില്‍ ഇപ്പോഴാണ് ബെസ്റ്റ് ടൈം. കാര്‍ വിപണിയിലെ വില്പന ഇടിവിനെ  തുടര്‍ന്നാണ് മാരുതി, ജനപ്രിയ മോഡലുകള്‍ക്ക് ദീപാവലി വേളയില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കോപറേറ്റ് നികുതി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറാനാണെന്നാണ് വാദമെങ്കിലും യഥാര്‍ത്ഥ രഹസ്യം വില്പനയില്‍ സംഭവിച്ച വന്‍ കുറവു തന്നെ.

ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, സ്വിഫ്ട് ഡീസല്‍, സെലറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ് ക്രോസ് എന്നീ 10 മോഡലുകള്‍ക്കാണ് കമ്പനി 5000 രൂപ മുതല്‍ വില കുറച്ചിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് മറ്റു പല കാര്‍ കമ്പനികളും വിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മോഡലുകള്‍ക്ക് ഒരുമിച്ച് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് മാരുതിയാണ്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഓട്ടോമൊബൈല്‍ വിപണയില്‍ പ്രതിഫലിച്ച വില്പന ഇടിവില്‍ നിന്ന് കരകയറാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഈയിടെ ഉത്പാദനം കുറച്ചിരുന്നു. അതിനൊപ്പമാണ് ഷോറൂമുകളിലുള്ള മോഡലുകള്‍ക്ക് വില കുറച്ച് വിറ്റൊഴിക്കാനുള്ള നീക്കം. മാരുതിക്കു പുറമേ ഹോണ്ട, നിസ്സാന്‍, ഹ്യുണ്ടായ്, റെനോള്‍ട്ട് എന്നിവയാണ് നിലവില്‍ വിവിധ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ള മറ്റു കമ്പനികള്‍.

Readers Comment

Add a Comment