Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. കൊച്ചിയിൽ പെട്രോൾ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസൽ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. റെക്കോർഡ് വില പിന്നിട്ടശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്. കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയാറായത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നിരുന്നു. ബാരലിന് 70 ഡോളറിൽ നിന്നും 63 ഡോളറായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരുന്നു.
25.61°C








